ദത്തൻ : ആമി ...
ആമി : മ്മ്മം ?
ദത്തൻ : എന്താ നീ ഇപ്പൊ ചിന്തിക്കുന്നേ?
ആമി: ഒന്നുല്ല, എന്തെ?
ദത്തൻ: ഇപ്പോൾ മനസ്സിൽ എന്താണോ അത് പറയു.
ആമി: അറിയില്ല.... ഞാൻ എന്റെ ആകാശം തേടുന്നു ....മുറിച്ചു കളയപെട്ട എന്റെ ചിറകുകൾ തിരിച്ചു വരുമ്പോളേക്കും പറക്കുവാനായി .......
ദത്തൻ : എന്റെ കയ്യിൽ ഒന്നുണ്ട് , വേണോ ?
ആമി: ഒരിക്കൽ കൂടി നിന്റെയാ ആകാശം പകുത്തു തരാൻ ആകുമോ
നിനക്ക്? വേണ്ട. ഇനി ഒരിക്കൽ കൂടി ആകാശത്തിനും
നക്ഷത്രങ്ങൾക്കും അതിർവരമ്പുകൾ വരച്ചു അവകാശം
പറച്ചിലുകൾ വേണ്ട.
ദത്തൻ: മുഴുവൻ തന്നാലോ ?
ആമി: അപ്പോൾ എന്റെ ആകാശമോ? എനിക്കതു ഒരുപാട് പ്രിയപ്പെട്ടതാണ്.
വേണ്ട. ഇതിങ്ങനെ രണ്ടായി തന്നെയിരിക്കട്ടെ.
നമ്മൾ കണ്ടുമുട്ടുമ്പോളൊക്കെ രണ്ടാകാശങ്ങളും ചേർത്ത് വച്ച് വേറിട്ട
നക്ഷത്രങ്ങളെ നോക്കി ചിരിക്കാം...
ദത്തൻ: എനിക്ക് മറുപടി ഇല്ലാതെ ഇരിക്കേണ്ടി വരുന്നത് നിന്റെ
ഒറ്റയൊരാളുടെ മുന്പിലാണ് ആമി...
എനിക്കതത്ര സഹിക്കുന്നില്ല....
ആമി: അങ്ങനെ ദത്തനെ ഇരുത്താൻ ലോകത്തു ഒരാളെങ്കിലും വേണ്ടേ?
ദത്തൻ: അങ്ങനെ ആമി ഉണ്ടാകുമോ? എന്നും?
ആമി: ദത്തൻറ്റെ തമാശകൾ എന്നും അസമയത്താണ് ...
മറുതലയ്ക്കൽ അമർഷത്തോടെ ദത്തൻ ഫോൺ വെയ്ക്കുന്നതും കേട്ട് ചിരിച്ചുകൊണ്ട് ആമി വീണ്ടും വാക്കുകളുടെ ലോകത്തേക്ക് ചേക്കേറി, എന്തുകൊണ്ടോ അവൾ വായിച്ചുകൊണ്ടിരുന്ന പുസ്തകത്തിന്റെ തലക്കെട്ടും ചിരിപ്പിക്കുന്നതായിരുന്നു കുറച്ചേറെ ചിന്തിപ്പിക്കുന്നതും, "രണ്ടാമൂഴത്തിലെ പിഴവുകൾ"....
മാത്തനു അപ്പുന്റെ മനസ്സിൽ നിന്നും....
-- രചനഋതു
ചിത്രങ്ങൾക്ക് കടപ്പാട് : മായാനദി സിനിമ , യൂട്യൂബ്

അപൂർണ്ണതയുടെ പൂർണതായ് മാറുന്ന ആകാശവും നക്ഷത്ര കൂട്ടവും തെന്നി മായുന്ന മേഖദളങ്ങളും...
ReplyDeleteമനോഹരമായിട്ടുണ്ട് കുറിപ്പ്...